എന്‍റെ ഇഷ്ടം !

New folder
തലമുടി വെട്ടിയിട്ട് രണ്ട് മാസമായി. മൊട്ടത്തലയില്‍ കുറ്റിമുടികള്‍ നിറഞ്ഞു. വെയിലത്ത് പോയാല്‍ തല പെട്ടെന്ന്‍ ചൂട് പിടിക്കും എന്നതല്ലാതെ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല.
 കഴിഞ്ഞ രണ്ട് മാസമായി എവിടെപ്പോയാലും കേള്‍ക്കുന്ന ചോദ്യമാണ്:
എന്തേ മുടി ഇങ്ങനെ?”
പരിചയമുള്ളവര്‍ ആണേല്‍ ചോദ്യങ്ങള്‍ കൂടും, കൂടെ ഉപദേശങ്ങളും:
അയ്യോ! നല്ല മുടിയാരുന്നല്ലോ, എന്താ വെട്ടിക്കളഞ്ഞത്?”
“ഇനി മുടി വളര്‍ത്തണം, വേളി ഒക്കെ ആലോചിക്കേണ്ടതല്ലേ?”
“പെണ്‍കുട്ട്യോള്‍ക്ക് മുടി വേണം!”
“മുടി മൊട്ടയടിക്കാന്‍ വീട്ടില്‍ സമ്മതിച്ചോ?”
“നിനക്ക് വട്ടാണോ?”
എവിടെയാ മുടി ദാനം ചെയ്തത്?”
ഇനിയൊരു കൂട്ടം ആളുകള്‍ നേരിട്ട് ചോദ്യോം പറച്ചിലും ഒന്നുമില്ല. ഒരുപാട് ചോദ്യങ്ങളും അഭിപ്രായങ്ങളും പലരോടായി പറയുന്നു.
“ഇതൊക്കെ ചുമ്മാ ശ്രദ്ധ കിട്ടാനായിട്ടല്ലെ!”
“എന്തേലും ചികിത്സയില്‍ ആയിരിക്കും”
“കാന്‍സര്‍ ആണോ?”
എല്ലാ ചോദ്യങ്ങള്‍ക്കും കൂടി ഒരു മറുപടി!     
ഇഷ്ടപ്പെട്ടു ചെയ്തതാ, എന്‍റെ ഇഷ്ടം !

					
Advertisements

Comments are closed.